ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്..സർക്കുലർ നാളെ….

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരവെ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 30 എന്നത് 40 ആക്കും. 15 വര്‍ഷം പഴക്കമുള്ള വാഹനം മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും. വാഹനത്തില്‍ കാമറ വെക്കാന്‍ മൂന്ന് മാസത്തെ സാവകാശം അനുവദിക്കും. പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കും.

പുതിയ രീതിയില്‍ ഗ്രൗണ്ട് സജ്ജമാക്കാന്‍ മൂന്ന് മാസത്തെ സമയം നല്‍കും. ആദ്യം റോഡ് ടെസ്റ്റ് പിന്നീട് എച്ച് എന്ന രീതിയിലായിരിക്കും ടെസ്റ്റ് നടക്കുക.അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന് ഹർജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.

Related Articles

Back to top button