ടയർ കടയുടെ മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചു..പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി….
അന്തർ സംസ്ഥാന വാഹന മോഷണക്കേസിലെ പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി രാമങ്കരി പൊലീസ്. ഏപ്രിൽ 30ന് രാമങ്കരിയിലെ ‘ഫോർ യു’ എന്ന ടയർ കടയുടെ മുമ്പിൽനിന്ന് സ്കൂട്ടർ മോഷണം പോയ കേസിലാണ് തിരുപ്പൂർ സ്വദേശി ശിവശങ്കർ പിടിയിലായത്.കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയാണ് ശിവശങ്കർ .
ശിവശങ്കർ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം സ്റ്റേഷനിലെ കേസിൽ പിടിയിലായി കോയമ്പത്തൂർ സെൻട്രൽ ജയിലിലായിരുന്നു. സിസിടിവിയടക്കം പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വാഹനം ചൊവ്വാഴ്ച അരൂരിൽ നിന്ന് കണ്ടെടുത്തു. കോട്ടയം, കൊല്ലം ജില്ലകളിലും പ്രതിക്കെതിരെ കേസുണ്ട്.