ജീൻസിനകത്ത് പ്രത്യേക അറയിൽ സ്വർണം..വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത് .ദുബായിൽനിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണു സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button