ജസ്‌ന തിരോധാന കേസ്..തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്….

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹർജിയിൽ വിധി ഇന്ന് . തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക .. തുടരന്വേഷണത്തിന് തയ്യാറാണെന്നറിയിച്ച സിബിഐ ആവശ്യങ്ങൾ പൂർണമായി എഴുതി നൽകാൻ പിതാവിനോട്‌ ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണത്തിൽ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് കോടതിയെ സമീപിച്ചത്.. ജസ്നയുടെ പിതാവ് കൂടുതൽ തെളിവുകൾ ഇന്ന് സമർപ്പിച്ചാൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടേക്കും

Related Articles

Back to top button