ജപ്തി ചെയ്ത് സീൽ വച്ച വീട് കുത്തിത്തുറന്ന് കയറി..ദമ്പതികള്‍ക്കെതിരെ കേസ്…
ബാങ്ക് ജപ്തി ചെയ്ത് സീൽ വച്ച വീട് രാത്രിയിലെത്തി പൂട്ട് പൊളിച്ച് കയറിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ് .നെടുങ്കണ്ടം ചെമ്പകക്കുഴി വെള്ളക്കോട്ട് ബോബി, ഭാര്യ ജോബി മോൾ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത് .
നെടുങ്കണ്ടം ഫെഡറല്‍ ബാങ്കിനൽ 25 ലക്ഷത്തിലധികം രൂപ ബാധ്യതയുള്ളതിനാൽ കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതരെത്തി ജപ്തി ചെയ്ത് വീട് പൂട്ടി സീൽ ചെയ്തിരുന്നു. രണ്ട് സെക്യൂരിറ്റികളെയും കാവലേര്പ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി 10 മണിയോടെ ബോബിയും ഭാര്യയും വീട്ടിലെത്തി സെക്യൂരിറ്റികളെ ഭീക്ഷണിപ്പെടുത്തി പൂട്ടും സീലും അടിച്ചുതകർത്ത് അനധികൃതമായി വീടിനുള്ളിൽ കയറുകയായിരുന്നു .