ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീം കോടതി…
ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി. നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങളും ഇൻഫ്ലുവെൻസർമാരും അത്തരം പരസ്യങ്ങൾ നിർമ്മതാക്കളെ പോലെ ഉത്തരവാദികളാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.
പതഞ്ജലിയുടെ നിരോധിത ഉൽപനങ്ങളുടെ പരസ്യം ഓൺലൈനിൽ തുടരുന്നതിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരസ്യങ്ങള്‍ ഉടനടി നീക്കാനും നിര്‍ദേശം നല്കി. കോടതി പരാമർശത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിലും വിശദീകരണം തേടി. ഐഎംഎ അധ്യക്ഷനോട് ആണ് സുപ്രീം കോടതി വിശദീകരണം തേടിയത് . അധ്യക്ഷനെയും കേസിൽ കോടതി കക്ഷിയാക്കി. അതേസമയം, ആയുഷ് പരസ്യങ്ങൾക്കെതിരെ നടപടി എടുക്കരുതെന്ന് സർക്കുലർ പിൻവലിച്ചെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് നൽകിയ സർക്കുലറാണ് പിൻവലിച്ചതെന്നും കേന്ദ്രം അറിയിച്ചു.