ചിക്കൻ കറിയില്‍ ജീവനുള്ള പുഴുക്കള്‍..കഴിച്ച കുട്ടികൾ ആശുപത്രിയില്‍…

ഹോട്ടലില്‍ വിളമ്പിയ ചിക്കൻ കറിയില്‍ ജീവനുള്ള പുഴുക്കള്‍. ഇടുക്കി കട്ടപ്പനയിലാണ് സംഭവം.കറി കഴിച്ച മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കട്ടപ്പന ഓസ്സാനം സ്വിമ്മിംഗ് അക്കാദമിയില്‍ നീന്തല്‍ പരിശീലനത്തിന് പോയി വരും വഴി പുളിക്കവലയിലെ ഹോട്ടലില്‍ നിന്നാണ് കുട്ടികൾ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചത്. കഴിക്കുന്നതിനിടയില്‍ പുഴുക്കള്‍ നുരയുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ കുട്ടികള്‍ ഛർദ്ദിച്ചു. വയറുവേദനയും തളർച്ചയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർ‌ത്തിച്ചിരുന്നതെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

Related Articles

Back to top button