ചാലക്കുടി പുഴയിലേക്ക് ചാടിയ ആ നാല് പേര്‍…സ്വര്‍ണ്ണക്കടത്തുമായി ബന്ധം…

ട്രെയിൻ വരുന്നത് കണ്ട് റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയവർ രക്ഷപ്പെട്ടതായി സൂചന. സംഭവ സമയം മുതൽ തന്നെ ഇവർക്കായുള്ള തിരച്ചിൽ ചാലക്കുടി പൊലീസ് ഊർജിതമാക്കിയിരുന്നു. അപകടം നടന്നതിന് ശേഷം പുഴയിലേക്ക് വീണു എന്ന് കരുതുന്നവർ ഓട്ടോയിൽ അങ്കമാലി ഭാ​ഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഈ വിവരം അനുസരിച്ച് അങ്കമാലി, പെരുമ്പാവൂർ, മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഇതിനിടെയാണ് രക്ഷപ്പെട്ടവരിൽ ഒരാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനായതിനാൽ പൊലീസിന് ഇദ്ദേഹത്തിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. മറ്റ് മൂന്ന് പേരെയാണ് നിലവിൽ പൊലീസ് കണ്ടെത്താൻ ശ്രമിക്കുന്നത്.

Related Articles

Back to top button