ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ അനുമതി…
ഡൽഹി ഗ്യാൻവാപി മസ്ജിദിലെ തെക്കേ നിലവറയിൽ നടക്കുന്ന പൂജ തുടരാൻ അനുമതി നൽകി സുപ്രിംകോടതി.പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അൻജുമൻ ഇൻതിസാമിയ നൽകിയ ഹർജിയാണ് കോടതി തള്ളിയത് . നിബന്ധനകളോടെ ഇരു സമുദായങ്ങൾക്കും ആരാധന നടത്താൻ കഴിയുന്ന തരത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു .നിലവറയിൽ നടക്കുന്ന പൂജ നമസ്കാരത്തിനു തടസമാകില്ലെന്നും കോടതി വ്യക്തമാക്കി .