ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു

തൃശൂർ: ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു. തൃശൂരിലെ മുള്ളൂർക്കര തിരുവാണിക്കാവ് വേലയ്‌ക്ക് എത്തിച്ച ആനയാണ് ഇടഞ്ഞത്. വാഴക്കോട് വിഭാഗത്തിന്റെ ആനയാണ് ഇടഞ്ഞത്. വാഴക്കോട് പ്ലാഴി റോഡിൽ മുള്ളൂർക്കര ബിആർഡി പരിസരത്ത് വെച്ചാണ് സംഭവം.ഉത്സവത്തിന് കൊണ്ടുപോവുകയായിരുന്ന മൂന്ന് ആനകളിൽ ഒന്നാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഏറെനേരം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. മണിക്കൂറോളം ജനങ്ങളെ ഭീതിയിലാക്കിയ ആനയെ കുന്നംകുളത്തെ എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി തളച്ചു.

Related Articles

Back to top button