കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസ്..മുൻ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വധശിക്ഷ റദ്ദാക്കി…
ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ആറാം പ്രതിയുമായ ആർ.ബൈജുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ബൈജു ഉൾപ്പെടെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾക്കു 10 വർഷം കഠിന തടവു വിധിച്ചു.
ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു.ഒന്നു മുതൽ 4 വരെ പ്രതികളായ മഞ്ജു (സുജിത്), സതീഷ്കുമാർ (കണ്ണൻ), പ്രവീൺ, ബെന്നി എന്നിവരുടെ ജീവപര്യന്തമാണു 10 വർഷം കഠിന തടവാക്കി കുറച്ചത്.