കോഹ്‌ലിയെ ‘ക്രിക്കറ്റിന്റെ കിങ്’ എന്ന് വിളിക്കരുതെന്ന് മുന്‍ പാക് താരം…കാരണം..
ഇഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘കിങ്’ എന്നറിയപ്പെടുന്ന താരമാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ പല വമ്പന്‍ റെക്കോര്‍ഡുകളും തകര്‍ത്ത കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ നെടുംതൂണാണ്. എന്നാല്‍ താരത്തെ ‘കിങ്’ എന്ന് വിളിക്കരുതെന്ന് പറയുകയാണ് മുന്‍ പാക് താരം ബാസിത് അലി.
‘കിങ്’ എന്ന് വിളിക്കുന്നതില്‍ കോഹ്‌ലിക്ക് പോലും അതൃപ്തിയുണ്ടായേക്കാം. അങ്ങനെ വിളിക്കരുതെന്ന് അദ്ദേഹം പറഞ്ഞേക്കാം. കാരണം ക്രിക്കറ്റിനേക്കാള്‍ വലിയ രാജാവ് ആരുമില്ല. ക്രിക്കറ്റാണ് ഏറ്റവും മികച്ചത്. അതുകൊണ്ടുതന്നെ ‘കിങ്’ എന്ന വിശേഷണം കോഹ്‌ലിക്ക് ഇഷ്ടമാവില്ല. ബാറ്റിങ്ങിനെയും റണ്‍സിനെയും മാത്രമാണ് കോഹ്‌ലി ഇഷ്ടപ്പെടുന്നത്’, ബാസിത് അലി പറഞ്ഞു.