കോഴിക്കോട് അൻപത്തിനാലുകാരി കിണറ്റിൽ വീണ് മരിച്ചു…

കോഴിക്കോട് കിണറ്റിൽ വീണ് അൻപത്തിനാലുകാരിക്ക് ദാരുണാന്ത്യം .മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത്‌ ഗീതാമണി (54) ആണ് മരിച്ചത്.മണാശേരിയിൽ തൊട്ടടുത്തുള്ള വീട്ടിലെ 45 അടി ആഴമുള്ള കിണറ്റിലാണ് വീണത് .മുക്കത്തുനിന്നും സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രജീഷ് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഗീതാമണിയെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Related Articles

Back to top button