കോട്ടയത്ത് കടകൾ കുത്തിതുറന്ന് മോഷണം….അതും കുട്ടി സംഘങ്ങൾ…

കോട്ടയം വൈക്കം വൈപ്പിന്‍പടിയില്‍ കടകൾ കുത്തിത്തുറന്ന് കുട്ടികളുടെ സംഘം സാധനങ്ങൾ മോഷ്ടിച്ചു. തൊണ്ടി സ്വദേശി അരുൺ ജി പിള്ളയുടെ വര്‍ക്ക് ഷോപ്പിലും ബേക്കറിയിലുമായാണ് നാലാംഗ കുട്ടി സംഘം മോഷണം നടത്തിയത്. സംഭവത്തിൽ കടയുടമക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടായിരുന്നു സംഭവം.
വൈക്കം വൈപ്പിൻപ്പടിയിലെ തൊണ്ടിയിലുള്ള അരുൺ പി പിള്ള എന്നയാളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലും വര്‍ക്ക് ഷോപ്പിലുമാണ് 4 കുട്ടികൾ മോഷണം നടത്തിയത്. കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടികൾ മോഷണം നടത്തുന്നത് പതിഞ്ഞിരുന്നു. കടയുടെ സമീപത്തെ ഗ്രില്ല് ചാടിക്കടന്നാണ് കുട്ടികൾ അകത്തുകയറിയത്. രണ്ട് കുട്ടികളാണ് കടയ്ക്കുള്ളിൽ പ്രവേശിച്ചത്. ഇവര്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ കടയിലെ സാമഗ്രികള്‍ പരതുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ മറവില്‍ ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Related Articles

Back to top button