കൊലപാതക കേസിൽ… സാക്ഷി തത്ത… പ്രതിക്ക് ശിക്ഷ…
വീട്ടമ്മയെയും വളര്‍ത്തുനായയേയും കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സാക്ഷി തത്ത. തത്ത കാരണം പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. 2014 ഫെബ്രുവരി 20ന് നടന്ന കൊലക്കേസില്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശിക്ഷ വിധിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ സാക്ഷികളായി ആരുമുണ്ടായിരുന്നില്ല. എന്നാല്‍ സ്ഥിരം അവിടെ എത്താറുള്ള ഈ പ്രതിയെ നന്നായി അറിയാവുന്ന തത്ത അയാളുടെ പേര് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നതാണ് കേസില്‍ തത്ത സാക്ഷിയായി മാറാനുള്ള കാരണമായതും. കൊലയാളിയെ പിടികൂടാന്‍ സാധിച്ചതും.
ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു പ്രശസ്ത ദിനപത്രത്തിന്റെ എഡിറ്റര്‍ വിജയ് ശര്‍മയുടെ ഭാര്യയായ നീലം ശര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് തത്ത സാക്ഷിയായത് നിര്‍ണായകമായത്. വിജയ് ശര്‍മയുടെ അനന്തരവനായ ആഷു ആയിരുന്നു കൊലയാളി.
തത്തയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ വിജയ് ശര്‍മ അനന്തരവനെ ചോദ്യം ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍, സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെയാണ് നീലത്തെ കൊലപ്പെടുത്തിയതെന്ന് ആഷു സമ്മതിച്ചു. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസില്‍ വിവരം അറിയിച്ചു.
സംശയം തോന്നിയ ചിലരെ പിടികൂടി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. ഈ സമയമൊക്കെ വിജയ് ശര്‍മയുടെ വളര്‍ത്തു തത്തയാകട്ടെ, തീറ്റയും കുടിയുമൊക്കെ നിര്‍ത്തി നിശബ്ദയായിരുന്നു. ഇതോടെ, കൊലപാതകത്തിന് തത്ത ദൃക്‌സാക്ഷിയായിട്ടുണ്ടാവുമെന്ന് ശര്‍മ സംശയിച്ചു. സംശയിച്ചവരുടെ പേരുകള്‍ ഓരോന്നായി തത്തയോട് പറഞ്ഞപ്പോള്‍, ആഷുവിന്റെ പേര് കേട്ട് ഭയന്ന് “ആഷു–ആഷു” എന്ന് കരയാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസിന്റെ മുന്നിലും ആഷുവിന്റെ പേര് കേട്ടപ്പോള്‍ തത്ത വെപ്രാളം കാണിച്ചു. ഇതോടെ അയാളെ പിടികൂടുകയായിരുന്നു. ആഷു വീട്ടില്‍ സ്ഥിരമായി വരാറുണ്ടെന്നും വര്‍ഷങ്ങളോളം താമസിച്ചിരുന്നതായും നീലം ശര്‍മയുടെ മകള്‍ നിവേദിത ശര്‍മ പറഞ്ഞു.
ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ജഡ്ജി മുഹമ്മദ് റാഷിദ് ആണ് പ്രതികളായ ആഷുവിനും റോണിക്കും ജീവപര്യന്തം തടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരി 20ന് മകന്‍ രാജേഷിനും മകള്‍ നിവേദിതയ്ക്കുമൊപ്പം ഫിറോസാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു വിജയ് ശര്‍മ. ഈ സമയം, നീലം വീട്ടില്‍ തനിച്ചായിരുന്നു. രാത്രി വൈകി തിരിച്ചെത്തിയ വിജയ് ശര്‍മ കാണുന്നത് ഭാര്യയുടെയും വളര്‍ത്തു നായയുടേയും മൃതദേഹമാണ്.