കൊച്ചി നഗരം വെളളത്തിൽ….മണിക്കൂറുകളായി കനത്ത മഴ….

കൊച്ചിയിൽ മണിക്കൂറുകളായി കനത്ത മഴ തുടരുന്നു. മഴ തോരാതെ പെയ്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂർ, കടവന്ത്ര, എം.ജി.റോഡ്,കാക്കനാട് ഇൻഫോ പാർക്ക് പരിസരം, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻ്റ് പരിസരം അടക്കമുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായിട്ടുള്ളത്. കടവന്ത്ര ഗാന്ധി നഗറിൽ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ മഴയാണ് കൊച്ചിയിൽ നിർത്താതെ പെയ്യുന്നത്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്.

Related Articles

Back to top button