കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം….ട്രാക്ക് തെറ്റിച്ച് കയറിയ വാഹനത്തിന് നേരെ ഹോൺ അടിച്ചു…

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം. ട്രാക്ക് തെറ്റിച്ച് കയറിയ വാഹനത്തിന് നേരെ ഹോൺ അടിച്ചതിന്റെ പേരിലായിരുന്നു കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം. തൃശൂർ കൊരട്ടിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30തോടെയാണ് സംഭവം.

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത കാർ പെട്ടെന്ന് വലതുവശത്തേക്ക് എടുത്തപ്പോൾ ഡ്രൈവർ ഹോൺമുഴക്കി. പിന്നാലെ അസഭ്യം പറയുകയും ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ കയ്യേറ്റം നടത്തുകയായിരുന്നു. ഓൾട്ടോ കാറിൽ ഉണ്ടായിരുന്ന നാല് യുവാക്കളാണ് ബസ് ജീവനക്കാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ സഞ്ജുലാൽ, ശരത് എന്നീ ജീവനക്കാർക്ക് നേരെയായിരുന്നു യുവാക്കളുടെ ആക്രമണശ്രമം.

Related Articles

Back to top button