കാര്‍ ഓടിക്കാന്‍ പഠിക്കണോ… 9000 രൂപക്ക് കെ.എസ്.ആര്‍.ടി.സി പഠിപ്പിക്കും…സ്വകാര്യ സ്കൂളുകളിൽ


തിരുവനന്തപുരം: സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ 40 ശതമാനം ഫീസ് കുറവോടെ ഡ്രൈവിങ് പഠിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തിൽ ആറിടങ്ങളിലായാണ് ഡ്രൈവിങ്ങ് സ്കൂളുകൾ ആരംഭിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെയാണ് ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിക്കുക. പ്രാക്ടിക്കൽ ക്ലാസിനോടൊപ്പം തിയറിയും ഉണ്ടാകും. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയുടെ ആനയറ സ്റ്റേഷനു സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകള്‍ നടക്കുക.

Related Articles

Back to top button