കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി..രണ്ട് നേതാക്കൾ പാർട്ടി വിട്ടു….

കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. തുടർന്ന് ഒരു ഏരിയ കമ്മിറ്റി അംഗവും,മുൻ ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു.വിഭാഗീയതയിൽ മനംനൊന്ത് രാജിവെക്കുന്നു എന്നാണ് ഇരുവരും രാജിക്കത്തിൽ പറയുന്നത് .ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. രാജിക്കത്തിൽ നേതൃത്വത്തിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു .

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാൻ അടക്കമുള്ളവർ വിഭാഗീയത വളർത്തുന്നുവെന്നും, പാർട്ടിയിലെ വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്നും ഇരുവരും രാജികത്തിൽ പറയുന്നുണ്ട്.ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട് , കൂടുതൽ ആളുകൾ ഉടൻ പാർട്ടി വിടുമെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ കായംകുളത്ത് കടുത്ത വിഭാഗീയത ഉണ്ടായിരുന്നു.

Related Articles

Back to top button