കമിതാക്കൾക്കായി ഉല്ലാസ യാത്രയൊരുക്കി കെ.എസ്‌.ആര്‍.ടി.സി….

വാലന്റൈന്‍സ് ഡേ ദിനമായ ഫെബ്രുവരി 14ന് കമിതാക്കൾക്കായി ഉല്ലാസ യാത്രയൊരുക്കി കെ.എസ്‌.ആര്‍.ടി.സി. പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. 1070 രൂപയാണ് ചാര്‍ജ്. 10 മാസം പിന്നിട്ട ടൂറിസം സെല്ലിന്റെ നൂറാമത്തെ യാത്രയാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുക്കിങ്ങിനായി 94472 23212 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്ന് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര. ഏപ്രില്‍ 10ന് ഇടുക്കി അഞ്ചുരുളിയിലേക്കുള്ള യാത്രയോടെയാണ് ആനവണ്ടി ഉല്ലാസയാത്രയുടെ തുടക്കം കുറിക്കുന്നത്. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഗവി, മണ്‍റോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, പാഞ്ചാലിമേട്, അഞ്ചുരുളി, മാമലക്കണ്ടം, മൂന്നാര്‍ തുടങ്ങിയവയാണ് ഇതുവരെ നടത്തിയ യാത്രകള്‍.

Related Articles

Back to top button