കനത്ത മഴ..വീടിന് മുകളിൽ മരം വീണു..അരൂർ മേഖലയിൽ കനത്ത നാശം….
അരൂർ: തിമർത്ത് പെയ്യുന്ന മഴയിലും, കാറ്റിലും അരൂർ മേഖലയിൽ കനത്ത നാശം. കനത്തമഴ യിലും കാറ്റിലും അരൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ വി. കെ. ഗൗരീശന്റെ വീടിന്റെ മുകളിലേക്ക് വലിയ പുളി മരം വീണു..40 വർഷം പഴക്കമുള്ള വീടാണ്. ഭിത്തിയിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട് ജനൽ പാളികളും തകർന്നു വീടിനു മറ്റു കേടുപാടുകളും പറ്റിയിട്ടുണ്ട്. കനത്ത മഴ മൂലം പ്രദേശമാകെ വെള്ളക്കെട്ടിലാണ്.
അരൂർ – തുറവൂർ ദേശിയ പാതയിൽ ആകാശപാത നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.മഴ കനത്തപ്പോൾ വാഹനങ്ങൾ പോകുമ്പോൾ വെള്ളം അടിച്ച് കച്ചവട സാമഗ്രികളിലേക്കും കടക്കുള്ളിലേക്കും വരുമെന്ന ആശങ്കയിൽ ഇവിടെങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ പൂട്ടി.