ഒഡിഷയിലെ കനത്ത തോൽവി..വികെ പാണ്ഡ്യൻ രാഷ്ട്രീയം ഉപേക്ഷിച്ചു…

തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതോടെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യന്‍. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി കെ പാണ്ഡ്യനെ പിന്‍ഗാമിയാക്കാനുള്ള നവീന്‍ പട്‌നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പാണ്ഡ്യന്റെ പ്രഖ്യാപനം.

വിഡിയോ സന്ദേശത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും പാണ്ഡ്യൻ പറഞ്ഞു.

Related Articles

Back to top button