‘എല്ലാം മണ്ണോട് മണ്ണായി പുതയപ്പെട്ടു….പൊട്ടിക്കരഞ്ഞ് മൻസൂർ അലിഖാൻ…

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞ് തമിഴ് നടൻ മൻസൂർ അലിഖാൻ. ദുരന്തത്തിൽ ഇരയായവർക്ക് ആദരാഞ്ജലികൾ അറിയിച്ച നടൻ, പ്രകൃതിയാണ് എല്ലാമെന്നും പറഞ്ഞു. മനസുലയ്ക്കുന്ന ദുരന്തമാണ് വയനാട്ടിൽ നടന്നിരിക്കുന്നതെന്നും മൻസൂർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
‘വയനാട്..ജാതി-മതം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ..മേൽജാതി, കീഴ് ജാതി, ഉയർന്നവൻ, താഴ്ന്നവൻ, സിനിമാക്കാർ, രാഷ്ട്രീയക്കാർ, അവസരവാദികൾ, ബന്ധങ്ങൾ, പക ഒന്നും ഇല്ല.. പ്രകൃതിയാണ് എല്ലാം. ​ഗ്രാമങ്ങൾ, കുടുംബങ്ങൾ, ജീവനുകൾ എല്ലാം മണ്ണോട് മണ്ണായി പുതയപ്പെട്ടു. മനസുലയ്ക്കുന്ന ദുരന്തമാണ് വയനാട് സംഭവിച്ചിരിക്കുന്നത്. ഒരു വശത്ത് റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളെയും പട്ടണങ്ങളെയും ന​ഗരങ്ങളെയും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർമയിൽ ഇരിക്കട്ടെ. എല്ലാം പ്രകൃതിയാണ്. ജീവൻ നഷ്ട്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു’, എന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. വീഡിയോയുടെ അവസാനം കെകൂപ്പി പൊട്ടിക്കരയുന്ന നടനെ വീഡിയോയിൽ കാണാം.

Related Articles

Back to top button