എയര്‍ ഇന്ത്യയുടെ വനിത പൈലറ്റ് മദ്യപിച്ച് വിമാനം പറത്താനെത്തി..പിന്നീട് സംഭവിച്ചത്….
ഡല്‍ഹി മുതല്‍ ഹൈദരാബാദ് വരെയുള്ള എയര്‍ ഇന്ത്യ വിമാനമായ ബോയിംഗ് 787 ന്റെ വനിത പൈലറ്റ് മദ്യ ലഹരിയില്‍ വിമാനം പറത്താന്‍ എത്തിയതായി കണ്ടെത്തി .വനിതാ പൈലറ്റിനെ മൂന്ന് മാസത്തേക്ക് എയര്‍ ഇന്ത്യ സസ്‌പെൻഡ് ചെയ്തു .പറക്കലിന് മുമ്പുള്ള ബ്രീത്ത് അനലൈസർ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചിരുന്നതായി വ്യക്തമായത്. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു ഈ പൈലറ്റ്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിജിഎ) മാനദണ്ഡപ്രകാരം വിമാനം പറത്തുന്നതിന് മുമ്പായി, വിമാനത്തിലെ എല്ലാ ജീവനക്കാരും ബ്രീത്അനലൈസർ പരിക്ഷണത്തിന് വിധേയരാകണം. പൈലറ്റുകള്‍ വിമാനം നിലവില്‍ പറത്താന്‍ യോഗ്യരാണോ എന്ന പരീക്ഷണത്തിനും വിധേയരാകണം. ഇതില്‍ ഏതെങ്കിലും പരീക്ഷണത്തില്‍ പരാജയപ്പെട്ടാല്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും.