ഉത്സവത്തിനിടെ കൂറ്റൻ രഥം തകര്‍ന്നുവീണു..വീണത് 100 അടി….
ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത് .അപകടത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി. എന്നാല്‍ അപകടത്തിൽ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല എന്നാണ് വിവരം .
ബംഗളൂരുവിലെ അനേക്കലിലാണ് രഥം തകർന്ന് അപകടം നടന്നത് .അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ തട്ടാതെ തൊട്ടടുത്തേക്ക് രഥം തകർന്നുവീണത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. അനേക്കലിലെ ഹുസ്കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം. കാളകളുടെ പുറത്താണ് രഥം കെട്ടി വലിച്ചിരുന്നത്. ഇതാണ് തകര്‍ന്നുതാഴെ വീണത്.