ഇൻസ്റ്റഗ്രാം വഴി പരിചയം…മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു…രണ്ട് പേർ അറസ്റ്റിൽ…
കര്‍ണാടകയിലെ ഉഡുപ്പിയില്‍ 21കാരിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പരിചയപ്പെട്ട സുഹൃത്തടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലയിലെ കര്‍കല സ്വദേശികളായ അല്‍ത്താഫ്, സേവിയര്‍ റിച്ചാര്‍ഡ് കര്‍ഡോസ എന്നിവരാണ് അറസ്റ്റിലായത്.
അല്‍ത്താഫ് മൂന്ന് മാസം മുമ്പാണ് ഇന്‍സ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ടതെന്നും പിന്നീട് നിരന്തരം സമ്പര്‍ക്കത്തിലായെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച സ്ഥലം കാണിക്കാനെന്ന് പറഞ്ഞ് യുവതിയെ ഇയാള്‍ വിളിച്ചു വരുത്തുകയായിരുന്നു.