ഇസ്രായേൽ ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ; ജനുവരിയിൽ കൊച്ചിയിൽ നടക്കും…
ഇസ്രായേൽ ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന വിനോദസഞ്ചാര, തീർഥാടന യാത്രകളെ കുറിച്ചുള്ള റോഡ് ഷോ അടുത്ത ജനുവരിയിൽ കൊച്ചിയിൽ നടക്കും. ഇസ്രയേൽ വിനോദസഞ്ചാരത്തിന് അനുയോജ്യമായ രാജ്യമാണെന്നും കൂടാതെ സുരക്ഷിതവും സുന്ദരവുമാണെന്നും ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർക്കറ്റിങ് ഡയറക്ടർ അമൃത ബൻഗേര പറഞ്ഞു.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെയും സംഘം സന്ദർശിച്ചു. ഇസ്രായേൽ ടൂറിസത്തിന്റെ ഇന്ത്യയിൽ നിന്നുള്ള അംബാസഡർ ഫാ.സ്ലീബ കാട്ടുമങ്ങാട്ട്, ഹോളി ലാൻഡ് പിൽഗ്രിമേജ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് സ്ളീബ എന്നിവരും പങ്കെടുത്തു.