ഇലക്ട്രൽ ബോണ്ട്..സിപിഐഎം വാങ്ങിയത് ലക്ഷങ്ങൾ…

ഇലക്ട്രല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്ന് സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്ന ആരോപണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.സംഭാവനകള്‍ സ്വീകരിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം നല്‍കിയ രേഖകള്‍ ഷിബു ബേബി ജോണ്‍ പുറത്തുവിട്ടു. ഇലക്ട്രല്‍ ബോണ്ടില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം വ്യക്തമാക്കി .

2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സിപിഐഎം ഇലക്ഷന്‍ കമ്മീഷന് നല്‍കിയ രേഖകളാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. മേഘ എന്‍ജിനീയറിങ്, നവയുഗ എന്‍ജിനീയറിങ്, കേരളത്തില്‍ നിന്ന് യൂണിടെക് തുടങ്ങിയ കമ്പനികളെല്ലാം സിപിഐഎമ്മിന് പല തവണകളിലായി പണം നല്‍കിയിട്ടുണ്ട്. ഫാര്‍മ മേഖലയില്‍ നിന്നുള്ള കമ്പനികളില്‍ നിന്ന് വരെ സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്നതാണ് വ്യക്തമാവുന്നത് .കമ്പനികളില്‍ നിന്ന് നേരിട്ട് പണം കൈപ്പറ്റുകയും ശേഷം ഇലക്ട്രല്‍ ബോണ്ട് വഴി ഫണ്ട് സ്വീകരിക്കില്ലെന്നും പറയുന്നവര്‍ ഇതിന് മറുപടി പറയണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button