ഇ.വി.എം മെഷീൻ ഹാക്ക് ചെയ്യാം..കൊച്ചിയില്‍ ഒരാള്‍ അറസ്റ്റിൽ….
ഇ.വി.എം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു .ഒരാൾ അറസ്റ്റിൽ .വെണ്ണല സ്വദേശി കുര്യനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇ.വി.എം വി.വി പാറ്റ് മെഷിൻ ഹാക്ക് ചെയ്യാനാകുമെന്ന് പറഞ്ഞ് കുര്യൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.കേസെടുത്ത ശേഷം കുര്യനെ ജാമ്യത്തിൽ വിട്ടയച്ചു.