ആലപ്പുഴയിൽ യുവാക്കൾ മുങ്ങി മരിച്ചു
ആലപ്പുഴ വെണ്മണി അച്ചൻകോവിലാറ്റിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വെട്ടിയാർ കുറ്റിയിൽ വിഷ്ണു (26), പുലിയൂർ വാതിലേത് പ്രശാന്ത്(25) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ ചടങ്ങിനെത്തിയവർ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.