ആലപ്പുഴയിൽ നവജാത ശിശുവിന്റെ ഗുരുതര വൈകല്യം – യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

അമ്പലപ്പുഴ- യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത ശിശു ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹീം വെറ്റക്കാരൻ നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ആശുപത്രിക്ക് മുൻവശം കിടന്ന് ഉപരോധിച്ചു.

ആരോപിതരായിട്ടുള്ള ഡോക്ടർമാർക്കെതിരെ മാതൃകാപരമായിട്ടുള്ള നടപടി സ്വീകരിക്കണമെന്നും ചികിത്സ പിഴവ് മൂലം പ്രയാസത്തിലായ കുട്ടിയുടെ മുഴുവൻ ചികിത്സാചിലവുകളും സർക്കാർ ഏറ്റെടുക്കണമെന്നും കുട്ടിയുടെ വിദഗ്ധ തുടർ ചികിത്സയ്ക്ക് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും സ്വകാര്യ സ്കാനിങ് സെന്ററുകളും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ പ്രതിഷേധ സമരത്തിൽ ആവശ്യപ്പെട്ടു.

സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി മനോജ് കുമാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ആർ അംജിത് കുമാർ, യൂത്ത് കോൺഗ്രസ് മുൻ അസംബ്ലി കമ്മിറ്റി പ്രസിഡന്റ് കെ നൂറുദ്ദീൻ കോയ റിനു ബൂട്ടോ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് തൻസിൽ നൗഷാദ് വിഷ്ണു പ്രസാദ് ഷിജു താഹ നീനു നജീഫ് അരശ്ശേരിൽ അജി അഷറഫ് സഹദ് അമ്പലപ്പുഴ സജീർ അൻഷാദ് മെഹബൂബ് ഷാനി ബഷീർ ബിലാൽ മുഹമ്മദ് എസ് ഷെഫീക്ക് മുനീർ റഷീദ് നിയാസ് അനുരാജ് ഷാജി ജമാൽ ശിവൻപിള്ള ഓ ടി സി ബാബു ട സജീർ ബിബിത ഷമീർ എൻ.എ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button