ആലപ്പുഴയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപതാകം..സുഹൃത്ത് അറസ്റ്റിൽ…

ആലപ്പുഴ നെ​ടു​മു​ടി​യി​ൽ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​യെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തില്‍ പ്രതിയായ യുവതിയുടെ സുഹൃത്ത് പിടിയില്‍. അസം സ്വദേശി സഹാ അലിയെയാണ് പോലീസ് ചെങ്ങന്നൂരിൽ നിന്നും പിടികൂടിയിരിക്കുന്നത് .അസം സ്വദേശിനിയായ ഹ​സീ​റ​യെ​ ഇന്നലെ രാ​വി​ലെയാണ് റി​സോ​ർ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യത് .യുവതിയുടെ ക​മ്മ​ലു​ക​ൾ ബ​ല​മാ​യി പ​റി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ല​തു​ചെ​വി മു​റി​ഞ്ഞ നി​ല​യി​ലാ​യിരുന്നു മൃതദേഹം .

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യം ഭാ​ഗ​ത്ത് അ​യ​നാ​സ് റി​സോ​ര്‍ട്ടി​ലായിരുന്നു ഹസീറ ജോലിചെയ്തിരുന്നത് .റിസോർട്ടിന്റെ ഉടമയും കുടുംബവും താമസിക്കുന്നതും ഇവിടെ തന്നെയാണ് .രാത്രി ഉടമയുടെ മകൾക്ക് ഭക്ഷണം നൽകിയിട്ട് പോയതായിരുന്നു ഹസീറ .തുടർന്ന് രാവിലെ വൈകിയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് റിസോർട്ടിലെലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പർദ്ദയുടെ ഷാൾ മുറുക്കിയ നിലയിലായിരുന്നു ഹസീറയെ കണ്ടെത്തിയത്.

Related Articles

Back to top button