ആരോഗ്യ സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്..55ൽ 45 ഇടത്തും വിജയിച്ച് എസ് എഫ് ഐ…
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചരിത്ര വിജയം നേടിയെന്ന് സംഘടന.തിരഞ്ഞെടുപ്പ് നടന്ന 55 കോളജുകളിൽ 44 ഇടത്തും എസ്എഫ്ഐ യൂണിയൻ വിജയം നേടി. കോട്ടയം ഗവ. ഫാർമസി കോളജ്, ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോ കോളജ് എന്നിവിടങ്ങളിൽ കെഎസ്‌യുവിൽനിന്നു യൂണിയൻ പിടിച്ചെടുത്തതായും എസ് എഫ് ഐ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ 2 ജനറൽ സീറ്റ് ഉൾപ്പടെ നാല് സീറ്റിൽ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഉൾപ്പടെ അഞ്ച് സീറ്റിൽ എസ്എഫ്ഐ വിജയിച്ചു.തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ അംഗങ്ങളെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സെക്രട്ടറി പി.എം.ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.