അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്…കേരളത്തിലും പ്രതിഷേധം….

അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വൻ പ്രതിഷേധം. നൂറ് കണക്കിനാളുകളെ അണിനിരത്തി പാര്‍ട്ടി പിബി അംഗം എംഎ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇഡി നടപടി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിമര്‍ശിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് വരെ നീണ്ടു.

Related Articles

Back to top button