അരവിന്ദ് കെജ്രിവാളിന് തിരിച്ചടി..ജയിലിൽ തുടരും….
മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരും. തന്റെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും നയരൂപികരണത്തില്‍ കെജരിവാള്‍ ഇടപെട്ടതായും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകള്‍ ഇഡി ശേഖരിച്ചതായും കോടതി വ്യക്തമാക്കി.ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ല. ഇലക്ഷന് തൊട്ടുമുന്‍പായി ബോധപൂര്‍വം അറസ്റ്റ് ചെയ്‌തെന്ന വാദം നിലനില്‍ക്കില്ല.അന്വേഷണവുമായി സഹകരിക്കാത്തതും കെജരിവാളിനെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു .ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് കെജ്രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആം ആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയുടെയും മൊഴികളും ഇ ഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ ശരിവെച്ചത്.