അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കിയ പൂജാരി അന്തരിച്ചു….

വേദ പണ്ഡിതനും അയോധ്യയിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകിയ പൂജാരിയുമായ ലക്ഷ്മികാന്ത് മധൂർനാഥ് ദീക്ഷിത് അന്തരിച്ചു.വാരാണസി സ്വദേശിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.അയോധ്യയില്‍ രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിര്‍വഹിച്ച പൂജാരിമാരുടെ സംഘത്തെ നയിച്ചത് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് ആണ്.

ഹൈന്ദവ ദർശനങ്ങളിലും മതപഠനത്തിലും അഗാധ പാണ്ഡിത്യം ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി വേദങ്ങളുടെ എല്ലാ ശാഖകളില്‍ നിന്നുമുള്ള 121 പണ്ഡിതന്മാരുടെ ഒരു ടീമിനെയാണ് നിയോഗിച്ചിരുന്നത്. ഈ സംഘത്തിനാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് നേതൃത്വം നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരാണ് ദീക്ഷിതിൻെറ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്.

Related Articles

Back to top button