അയര്‍ലന്‍ഡില്‍ മലയാളി യുവാവ്കുഴഞ്ഞുവീണ് മരിച്ചു…

അയര്‍ലന്‍ഡില്‍ മലയാളി യുവാവ്കുഴഞ്ഞുവീണ് മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി കെ (32) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനില്‍ താമസിച്ച് വരികയായിരുന്ന വിജേഷ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു വിജേഷ്. 2023 ഡിസംബറിലാണ് സ്റ്റാമുള്ളിനിൽ എത്തിയത്. ഇദ്ദേഹത്തിന്‍റെ കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button