അമർത്തിയത് സൈക്കിളിൽ പക്ഷെ പോയത് താമരക്ക്.. UPയിലെ EVMൽ കൃത്രിമമെന്ന് വോട്ടർ…
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഇ.വി.എമ്മിൽ ക്രമക്കേട് ആരോപിച്ച് വോട്ടർമാർ.സൈക്കിൾ ചിഹ്നത്തിൽ വോട്ട് ചെയ്യാനായി അമർത്തിയപ്പോൾ വോട്ട് പോയത് താമരയ്ക്കെന്നാണ് പരാതി.വോട്ടിങ് മെഷീനിൽ സമാജ്വാദി പാർട്ടി ചിഹ്നമായ സൈക്കിളിൽ കുത്തിയപ്പോൾ വി.വി പാറ്റിൽ ബി.ജെ.പി സ്ലിപ്പ് ആണ് തെളിഞ്ഞതെന്നാണ് വോട്ടർമാർ പറയുന്നത്. സംഭവത്തിൽ വോട്ടർമാർ പ്രതിഷേധം രേഖപ്പെടുത്തുന്ന വിഡിയോയും പുറത്ത് വന്നു.