അമ്പലപ്പുഴയിൽ അപകടത്തിൽ പെട്ട് റോഡിൽ കിടന്ന യുവാവിന് രക്ഷകയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…
അമ്പലപ്പുഴ: ദേശീയപാതയിൽ അപകടത്തിൽ പെട്ട് റോഡിൽ കിടന്ന യുവാവിന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രക്ഷകയായി. ആലപ്പുഴ വലിയ ചുടുകാട് ഷൂബി മൻസിലിൽ ഷൂബിയുടെ മകൻ അൻഷാദ് (24)ആണ് ബുധനാഴ്ച വൈകിട്ട് 3. 30 ഓടെ ദേശീയ പാതയിൽ കളർകോട് എസ്.ഡി കോളേജിന് സമീപം ബൈക്ക് തെന്നി കുഴിയിൽ വീണ് ചോര വാർന്ന് റോഡിൽ കിടന്നത് .ഇതേ സമയം ഇതുവഴി കാറിൽ വന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷിൻ്റെ ശ്രദ്ധയിൽ പെടുകയും
ഉടൻ തന്നെ കാർ നിർത്തി ഷീബായും ഡ്രൈവറും ചേർന്ന് ചോര വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടന്ന അൻഷാദിനെ കാറിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.