അഭിഭാഷക പരിഷത്ത് സംസ്ഥാന കൗൺസിൽ യോഗം മാവേലിക്കരയിൽ
മാവേലിക്കര- ഭാരതീയ അഭിഭാഷക പരിഷത്ത് വാർഷിക സംസ്ഥാന കൗൺസിൽ യോഗം ഇന്ന് രാവിലെ 10ന് മാവേലിക്കര പുന്നമൂട് ജീവാരാം ബഥനി ആശ്രമത്തിലെ അഡ്വ.രഞ്ചിത്ത് ശ്രീനിവാസൻ നഗറിൽ ചേരും. ആർ.എസ്.എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എൻ.ഹരികൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.എം.രാജേന്ദ്രകുമാർ അദ്ധ്യക്ഷനാവും. സ്വാഗതസംഘം ചെയർമാൻ അഡ്വ.അനിൽ വിളയിൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.അരുൾ നന്ദിയും പറയും.
തുടർന്ന് നടക്കുന്ന സംഘടനാ സഭയിൽ ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക് നേതൃത്വം നൽകും.
പ്രമേയ സഭയിൽ സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ.എം.എസ്സ്.കിരൺ ആദ്ധ്യക്ഷനാവും. കോടതികളിലെ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുക, വനിതാ അഭിഭാഷകർക്ക് ബാർ കൗൺസിലുകളിലും, സർക്കാർ വക്കീൽ നിയമനങളിലും പ്രാതിനിധ്യം ഉറപ്പ് വരുത്തുക, ഇ-ഫയലിംങ്ങ് സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കുക, ഡിഫൻസ് കൗൺസൽ സമ്പ്രദായം പുനഃപരിശോധിക്കുക, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമാക്കി ഉയർത്തുക, കുടുംബകോടതികളിൽ ഏർപ്പെടുത്തിയ കോർട്ട് ഫീസ് പിൻവലിക്കുക എന്നീ പ്രമേയങ്ങളും വരാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിവേകപൂർവ്വo വിനിയോഗിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയവും അവതരിപ്പിക്കും.
അധിവക്താ പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ സമാപന പ്രഭാഷണം നടത്തുo.വിവിധ സഭകളിൽ അഡ്വ.കെ.ഹരിദാസ്, അഡ്വ.പി, കെ വിജയകുമാർ, അഡ്വ.സതീഷ് പത്മനാഭൻ, അഡ്വ.പി.മുരളീധരൻ, അഡ്വ.സേതുലക്ഷമി തുടങ്ങിയവർ സംസാരിക്കും.