അനിൽ ആൻ്റണിയുടെ പോസ്റ്ററുകൾ നശിപ്പിച്ചു…
പത്തനംതിട്ട: എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആൻ്റണിയുടെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ചു. പൂഞ്ഞാർ തിടനാട് ചെമ്മലമറ്റം ടൗണിൽ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. പൂഞ്ഞാർ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.