അഞ്ച് ദശാബ്ദങ്ങളായി ഫിലിം ഫെയിം പുരസ്കാരം…മമ്മൂട്ടി ഏറ്റുവാങ്ങി…
അവാർഡ് വാങ്ങുമ്പോഴും നെഞ്ചിൽ വയനാട്
മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങിയത് ഉരുൾപൊട്ടൽ തകർത്ത വയനാടിനെ ഓർത്തുകൊണ്ട്. വയനാട്ടിലെ ദുരന്തബാധിതരെ സ്മരിച്ച് വികാരധീനനായ മമ്മൂട്ടി പുരസ്കാരവേദിയിൽ സംസാരിച്ചു. പുരസ്കാരലബ്ധി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓർക്കുമ്പോൾ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
ദുരിതം അനുഭവിക്കുന്ന വയനാടിനും അവിടുത്തെ സഹോദരങ്ങൾക്കൊപ്പമാണ് താനെന്നും വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 1980 മുതൽ അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി മമ്മൂട്ടി മാറി. തമിഴിൽ വിക്രമും തെലുങ്കിൽ നാനിയും കന്നഡയിൽ രക്ഷിത് ഷെട്ടിയുമാണ് മികച്ച നടന്മാർക്കുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്.