ധനശ്രീ – ചഹൽ വിവാഹമോചനം ഉടൻ… ധനശ്രീക്ക് ലഭിക്കുക 60 കോടി…
yuzvendra chahal dhanashree verma divorce
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നടിയും നർത്തകിയുമായ ധനശ്രീ വർമയും തമ്മിലുള്ള വിവാഹ മോചനം ഉടൻ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. വിവാഹമോചന കരാറിന്റെ ഭാഗമായി ഏതാണ്ട് 60 കോടിയോളം രൂപ ചഹൽ ധനശ്രീക്ക് നൽകുമെന്ന് സൂചന. കഴിഞ്ഞ മാസങ്ങളിൽ ചൂടുള്ള ചർച്ചയായി മാറിയ ഒന്നായിരുന്നു ചഹൽ – ധനശ്രീ വിവാഹമോചന അഭ്യൂഹങ്ങൾ. ഇരുവരും ഇത് സ്ഥിരീകരിച്ചില്ലെങ്കിൽ തള്ളി കളഞ്ഞിട്ടില്ലായിരുന്നു.ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് വേര്‍പിരിയുകയാണെന്ന ഊഹാപോഹങ്ങള്‍ ശക്തമായത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം താരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ചഹലുമായി പ്രണയത്തിലാവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു പരിപാടിയിൽ ധനശ്രീ വെളിപ്പെടുത്തിയിരുന്നു. ‘ലോക്ക്ഡൗൺ നാളുകളിൽ, ക്രിക്കറ്റ് കളിയില്ലാതെ എല്ലാ താരങ്ങളും വീട്ടിലിരിപ്പായിരുന്നു. എല്ലാവർക്കും അതിൽ അമർഷം തോന്നിയിരുന്നു. ഒരു ദിവസം നൃത്തം പഠിക്കാം എന്ന് യുസി തീരുമാനിച്ചു. എന്റെ നൃത്ത വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ഞാൻ അന്ന് നൃത്തം പഠിപ്പിച്ചിരുന്നു. അദ്ദേഹം എന്നെ സമീപിച്ച് നൃത്തം പഠിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തി. ഞാൻ പഠിപ്പിക്കാം എന്നേറ്റു,’ ധനശ്രീ പറഞ്ഞു.തുടർന്നാണ് ഇരുവരും അടുക്കുന്നത്.
2020ലാണ് ധനശ്രീയും ചഹലും വിവാഹിതരായത്. കുറച്ചുകാലമായി ഇന്ത്യൻ ദേശീയ ടീമിൽ അംഗമല്ലാത്ത യുസ്വേന്ദ്ര ചഹൽ, ഹരിയാനയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പുതിയ പതിപ്പിൽ, ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളായാണ് ചഹൽ കളത്തിലിറങ്ങുക.