വിവാഹമോചനം അനുവദിച്ച് കോടതി.. ചഹലും ധനശ്രീയും വേര്‍പിരിഞ്ഞു… ജീവനാംശമായി ലഭിക്കുന്നത്…

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും വിവാഹമോചിതരായി. മുംബൈ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.4.75 കോടി രൂപയാണ് ധനശ്രീയ്ക്ക് ചഹൽ ജീവനാംശമായി നൽകുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ ജോയിന്റ് പെറ്റീഷൻ കോടതി അംഗീകരിച്ചു. 2020ൽ ആണ് ചഹലും ധനശ്രീ വർമയും വിവാഹിതരായത്. 2022 മുതൽ ഇവർ വേർപിരിഞ്ഞു കഴിയുകയാണ്. മാർച്ച് 22ന് ഐപിഎൽ ആരംഭിക്കുന്നതിനാൽ ചഹലിന് ടീമിനൊപ്പം ചേരേണ്ടി വരും. ഇത് കണക്കിലെടുത്ത് വിവാഹമോചന ഹർജിയിൽ വിധി പറയുന്നത് നേരത്തെ ആക്കുകയായിരുന്നു.

വിവാഹമോചനം അനുവദിക്കാനുള്ള ആറ് മാസത്തെ കാലതാമസം ഒഴിവാക്കി നൽകണം എന്ന് കുടുംബ കോടതിക്ക് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആറ് മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചഹലും ധനശ്രീയും ആദ്യം കോടതിയെ സമീപിച്ചപ്പോൾ കുടുംബ കോടതി ഈ ആവശ്യം തള്ളുകയാണ് ചെയ്തത്. ഐപിഎല്ലിന് മുമ്പ് തന്നെ വിവാഹമോചന കേസിൽ തീരുമാനമെടുക്കണമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിർദേശം.

Related Articles

Back to top button