സന്ദീപ് വാര്യർക്കെതിരെ കൊലവിളി.. പട്ടാപകലിൽ പാലക്കാട്…

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച.കണ്ണൂർ അഴീക്കോട്ടെ ജയകൃഷ്ണൻ അനുസ്മരണത്തിനിടെയാണ് കൊലവിളി മുദ്രാവാക്യം വിളി ഉയർന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയും പങ്കെടുത്ത റാലിയിലാണ് കൊലവിളി മുദ്രാവാക്യം.സന്ദീപ് വാര്യർ ബലി​ദാനികളെ അപമാനിച്ചയാളാണെന്നും പാർട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തിൽ പറയുന്നു. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്.

സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താൻ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് വ്യക്തമായെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

Related Articles

Back to top button