ഗോവിന്ദച്ചാമിയാണ് ഗോവിന്ദന്‍ മാഷല്ല.. ജയിലധികൃതര്‍ ഓര്‍ക്കണം…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് ഗോവിന്ദച്ചാമിയാണ് ശിക്ഷിക്കപ്പെട്ടതെന്നും ഗോവിന്ദന്‍ മാഷ് അല്ലെന്നും ജയിലധികൃതര്‍ ഓര്‍ക്കണമെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെകെ വിനോദ് കുമാര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തെ സുരക്ഷാ വീഴ്ചക്കെതിരെ യുവമോര്‍ച്ച സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൗമ്യക്ക് നേരെ നടന്ന ക്രൂരതയും കൊലയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി മൗനം വെടിയണം. ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button