വൈദികനെ ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികൾ പറ്റിച്ച യുവാക്കൾ അറസ്റ്റിൽ..
ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പിലൂടെ മലയാളി വൈദികനിൽ നിന്ന് കോടികൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ. കാസർഗോഡ് സ്വദേശിയായ വൈദികനിൽ നിന്ന് താമരശ്ശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവർ വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയത് 1.41 കോടി രൂപയായിരുന്നു. 67 ലക്ഷം രൂപയ്ക്ക് വൻ ലാഭം നൽകി വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്. കോതനല്ലൂരിലെ പള്ളിയിൽ സേവനം ചെയ്യുന്ന വൈദികനാണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.