ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ തിരയില്‍പ്പെട്ടു.. ഒരാളെ രക്ഷിച്ചു.. ഒരാൾക്കായി തിരച്ചിൽ…

ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പ്പെട്ടു.ഒരാളെ രക്ഷിച്ചു.ഒരാൾക്കായി തിരച്ചിൽ.ബിഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് തിരയില്‍പ്പെട്ടത്. കാണാതായ കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥി ഖാലിദിനായി പൊലീസും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തി തിരച്ചില്‍ പുരോഗമിക്കുകയാണ്.എട്ട് പേരടങ്ങിയ സംഘമായിരുന്നു ബീച്ചിലെത്തിയത്. ഇതിൽ രണ്ട് പേർ കുളിക്കാനിറങ്ങുകയായിരുന്നു. വൈകീട്ട് നാലരയോടെ ഇരുവരും തിരയിൽപ്പെടുകയും ഒരാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button