യുവാവ് റോഡരികിൽ രക്തം വാർന്ന നിലയിൽ.. ചോദ്യം ചെയ്യലിൽ പുറത്ത് വന്നത്….
യുവാവിനെ റോഡരികിൽ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തി .മലപ്പുറം ചങ്ങരംകുളത്താണ് സംഭവം .കോഴിക്കര സ്വദേശി യൂസഫിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ നാട്ടുകാരാണ് യൂസഫിനെ മർദ്ദനമേറ്റ് അവശനായ നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു .പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യൂസഫ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല .ഏതാനും യുവാക്കൾ ചേർന്ന് തന്നെ മർദ്ദിച്ചതായി യൂസഫ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.