150 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ കയറി യുവാവിന്റെ ഭീഷണി.. വിചിത്ര ആവശ്യം.. കാവലിരുന്ന് നാട്ടുകാർ…

കാമുകിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് 150 അടി ഉയരമുള്ള ടവറിൽ കയറി യുവാവ് ഇരുന്നത് 16 മണിക്കൂർ. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ചന്ദേരിയിലെ പണ്ടാരി ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ശിവപുരി ജില്ലയിലെ ബാമോർ കാല നിവാസിയായ ശൈലേന്ദ്രയാണ് തന്റെ കാമുകിയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഇത്തരമൊരു സാഹസം ചെയ്തത്.
ശിവപുരി ജില്ലയിലെ ബാമോർ കാല നിവാസിയായ ശൈലേന്ദ്രയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ടവറില്‍ക്കയറി പ്രതിഷേധിച്ചത്. ഏകദേശം 16 മണിക്കൂറോളം നേരം ഇയാൾ ടവറിലിരുന്ന് ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. താന്റെ കാമുകയെ ടവറിന് താഴെ കൊണ്ട് വന്ന് , വിവാഹം ഉറപ്പിച്ചാല്‍ മാത്രമെ താഴെ ഇറങ്ങുവെന്ന് ഇയാൾ ഭീഷണി മുഴക്കി. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും വീട്ടുകാരും ടവറിന്റെ അടിയില്‍ കാവലിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോൾ ശൈലേന്ദ്രയുടെ ഫോണിന്റെ ബാറ്ററി തീര്‍ന്നു. തുടർന്ന് ചാർജ്ജ് ചെയ്ത മറ്റൊരു ഫോണ്‍, ടവറിന്റെ പാതിയോളം എത്തിച്ച് നല്കി. ഒടുവിൽ 16 മണിക്കൂറുകൾക്ക് ശേഷം ഇയാളെ സുരക്ഷിതമായി താഴെ ഇറക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. താഴെ ഇറങ്ങിയതിന് പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.



